photo
എ.പി കളയ്ക്കാട് സ്മാരക മന്ദിരത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി ശിലാസ്ഥാപനം നിർവഹിക്കുന്നു

കരുനാഗപ്പള്ളി : സാഹിത്യ സാംസ്കാരിക പ്രതിഭയായിരുന്ന എ .പി. കളയ്ക്കാടിന്റെ സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി നിർവഹിച്ചു. കുലശേഖരപുരം സംഘപുര ജംഗ്ഷന് സമീപമുള്ള കളയ്ക്കാട് ലൈബ്രറി അങ്കണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി .വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. വി. പി .ജയപ്രകാശ് മേനോൻ ,ഗ്രന്ഥശാല പ്രസിഡന്റ് എ .കെ. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം .സുരേഷ് കുമാർ, പി. എസ്. സലീം, എസ്. അനന്തൻപിള്ള, കെ.ജി .കനകം, ബി .കൃഷ്ണകുമാർ, സുധർമ ,സുധൻ പാടത്ത് തുടങ്ങിയവർ പങ്കെടുത്തു. സ്മാരക നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചു. ആദ്യ ഗഡുവായ 25 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എ. പി കളയ്ക്കാട് ഗ്രന്ഥശാലയും പഠന ഗവേഷണ കേന്ദ്രവും ഇതിനോടനുബന്ധിച്ച് പ്രവർത്തിക്കും.