 
കൊല്ലം: ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ തലവൂർ ഗ്രാമപഞ്ചായത്ത് , കൃഷി ഭവൻ, പാടശേഖര സമിതി, വിവിധ കൃഷി ഗ്രൂപ്പുകൾ, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, തുടങ്ങിയവരുടെ നേതൃത്വത്തിൽ വാർഡ് തലത്തിൽ തരിശ് രഹിത ഗ്രാമം പദ്ധതി നടപ്പിലാക്കി. കൊല്ലം ജില്ലയിലെ പന്ത്രണ്ടാമത്തെയും പത്തനാപുരം ബ്ലോക്കിലെ ഒന്നാമത്തെയും തരിശ് രഹിത ഗ്രാമമാണ് തലവൂർ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാകേഷ് അദ്ധ്യക്ഷനായ ചടങ്ങിൽ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.സജീവ് തരിശ് രഹിത പ്രഖ്യാപനം നടത്തുകയും ഹരിതകേരളം മിഷന്റെ അനുമോദന പത്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈമാറുകയും ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ജ്യോതി ലക്ഷ്മി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എസ്.ഐസക്ക്, കൃഷി ഓഫീസർ ടി.വൈ.ജയൻ, പാടശേഖരസമിതി, ഹരിതകർമ്മസേന, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.