കൊല്ലം: വ്യവസായ വകുപ്പിന് കീഴിലുള്ള യുണൈറ്റഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന മീറ്റർ കമ്പനിയിൽ നടക്കുന്ന പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നും 9, 10 തീയതികളിൽ നടത്താനിരിക്കുന്ന പ്രഹസന ഇൻറർവ്യൂ മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ കമ്പനി പടിക്കൽ ധർണ നടത്തി.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ധർണ ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് ഒ.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പള്ളിമുക്ക് എച്ച്. താജുദ്ദീൻ, സലാഹുദ്ദീൻ, മുനീഷ് ബാനു, ഹർഷാദ്, ശിഹാബുദ്ദീൻ, സിദ്ദിഖ്, അൻസർ തുടങ്ങിയവർ സംസാരിച്ചു.