കൊല്ലം: കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ മൈലം, നെടുവത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മന്ത്രി ഇ ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. പി .ഐഷാപോറ്റി എം .എൽ .എ ശിലാഫലകങ്ങൾ അനാച്ഛാദനം ചെയ്തു.മൈലത്ത് നടന്ന ചടങ്ങിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .ചന്ദ്രകുമാരി, മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മുരളീധരൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി, ബ്ലോക്ക് മെമ്പർ മൈലം ഗണേഷ്, വാർഡ് മെമ്പർ മുട്ടമ്പലം ഗോപാലകൃഷ്ണൻ, കൊട്ടാരക്കര തഹസിൽദാർ ജി . നിർമൽകുമാർ, തഹസിൽദാർ(എൽ. ആർ) പത്മചന്ദ്രകുറുപ്പ്, മൈലം വില്ലേജ് ഓഫീസർ ആർ .സാജു തുടങ്ങിയവർ പങ്കെടുത്തു.
നെടുവത്തൂരിൽ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് .ശശികുമാർ, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി .ശ്രീകല, ജില്ലാ പഞ്ചായത്ത് അംഗം എസ്. പുഷ്പാനന്ദൻ, ബ്ലോക്ക് മെമ്പർ ഷീബ സുരേഷ്, വാർഡ് മെമ്പർ ഒ. ജയലക്ഷ്മി, നെടുവത്തൂർ വില്ലേജ് ഓഫീസർ ആർ .ഗിരീഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
കരവാളൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനം
കൊല്ലം: പുനലൂർ നിയോജക മണ്ഡലത്തിലെ കരവാളൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപന ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.മന്ത്രി കെ. രാജു വീഡിയോ കോൺഫറൻസിലൂടെ മുഖ്യാതിഥിയായി. കരവാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രാജൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം സരോജദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ശ്രീലക്ഷ്മി, പുനലൂർ ആർ .ഡി .ഒ ബി.ശശികുമാർ, തഹസിൽദാർ കെ. സുരേഷ്, വില്ലേജ് ഓഫീസർ സത്യൻ നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.