തൊടിയൂർ: എസ്.എൻ.ഡി.പി യോഗം കല്ലേലിഭാഗം 416-ാം നമ്പർ ശാഖാ പ്രസിഡന്റ് കല്ലേലിഭാഗം ശ്രീകുലത്തിൽ പി.ജി. രാമകൃഷ്ണൻ (86, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. തൊടിയൂർ എസ്.എൻ.വി എൽ.പി.എസിന്റെയും കല്ലേലിഭാഗം എസ്.എൻ വിദ്യാപീഠത്തിന്റെയും മാനേജരായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഭാമാവതി. മക്കൾ: പ്രീത, അഡ്വ. പ്രദീപ് ശ്രീകുലം, പ്രിയ (ദുബായ്). മരുമക്കൾ: അഡ്വ. വി. പ്രസാദ്, എസ്. മോഹനൻ (അക്കൗണ്ടന്റ്, ദുബായ്). സഹോദരൻ: പി.ജി. ഗോപാലകൃഷ്ണൻ.