pattathansam
പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്‌കൂളിലെ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എം. നൗഷാദ് എം.എൽ.എ നിലവിളക്ക് കൊളുത്തുന്നു

കൊല്ലം : പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്‌കൂളിൽ എം. നൗഷാദ് എം.എൽ.എയുടെ പ്ലാൻഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ച് പൂർത്തീകരിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനവും ഒരു കോടി രൂപയുടെ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന ഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എം. നൗഷാദ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഡിവിഷൻ കൗൺസിലർ പ്രേം ഉഷാർ അദ്ധ്യക്ഷത വഹിച്ചു. കൈറ്റ് ജില്ലാ കോ ഒാർഡിനേറ്റർ എസ്. ശ്രീനിവാസൻ, പ്രഥമാദ്ധ്യാപകൻ വി. വിജയകുമാർ, സ്‌കൂൾ വികസന സമിതി പ്രസിഡന്റ് കെ. ചന്ദ്രബാലൻ, പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി പട്ടത്താനം സുനിൽ, സീനിയർ അദ്ധ്യാപിക എമിലിൻ ഡൊമിനിക് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ജി. സിന്ദിർലാൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എൽ. ജ്യോതി നന്ദിയും പറഞ്ഞു.