
 ആറ് ബ്ലോക്ക് പഞ്ചായത്തുകളും വനിതകൾ ഭരിക്കും
കൊല്ലം: ജില്ലയിലെ ഗ്രാമ പഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ പ്രസിഡന്റ് പദവികളിലെ സംവരണം സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുത്തു. ജില്ലയിലെ 68 പഞ്ചായത്തുകളിൽ 34 ഇടത്ത് വനിതകളാകും പ്രസിഡന്റുമാർ. ഇതിൽ അഞ്ചെണ്ണം പട്ടികജാതി വനിതാ സംവരണമാണ്. അഞ്ച് പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തു. 29 പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനം പ്രത്യേക വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടില്ല. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ആറിടത്തും വനിതാ പ്രസിഡന്റുമാരാണ്. ഇതിൽ പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിൽ പട്ടികജാതി സ്ത്രീയാകും പ്രസിഡന്റ്. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തു.
 ഗ്രാമപഞ്ചായത്തുകൾ
 പട്ടികജാതി സ്ത്രീ (5)
1. ശാസ്താംകോട്ട
2. ഇടമുളയ്ക്കൽ
3. തേവലക്കര
4. ഇട്ടിവ
5. ആദിച്ചനല്ലൂർ
 പട്ടികജാതി (5)
1. തഴവ
2. ശൂരനാട് തെക്ക്
3. പത്തനാപുരം
4. തൃക്കരുവ
5. കടയ്ക്കൽ
 സ്ത്രീ ( 29)
 ഒാച്ചിറ  കുലശേഖരപുരം  ക്ലാപ്പന  തൊടിയൂർ  കുന്നത്തൂർ  ഉമ്മന്നൂർ  മേലില  വിളക്കുടി  തലവൂർ  പട്ടാഴി വടക്കേക്കര  അലയമൺ  കരവാളൂർ  ആര്യങ്കാവ്  പൂയപ്പള്ളി  കരീപ്ര  പെരിനാട്  കുണ്ടറ  കിഴക്കേകല്ലട  മൺറോതുരുത്ത്  തെക്കുംഭാഗം  പന്മന  മയ്യനാട്  തൃക്കോവിൽവട്ടം  നെടുമ്പന  ചടയമംഗലം  നിലമേൽ  പൂതക്കുളം  കല്ലുവാതുക്കൽ  ചിറക്കര
ബ്ലോക്ക് പഞ്ചായത്തുകൾ
 പട്ടികജാതി സ്ത്രീ (1)
1. പത്തനാപുരം
 പട്ടികജാതി (1)
1. കൊട്ടാരക്കര
 സ്ത്രീ (5)
1. ഓച്ചിറ
2. അഞ്ചൽ
3. ചിറ്റുമല
4. മുഖത്തല
5. ചടയമംഗലം