etha

 കർഷകർക്ക് ലഭിച്ചത് 31 രൂപ!

കൊല്ലം: കർഷകരെ പ്രതിസന്ധിയിലാക്കി നാടൻ ഏത്തക്കുല വില ഇടിയുന്നു. കഴിഞ്ഞ ദിവസം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രെമോഷൻ കൗൺസിലിന്റെ വിപണികളിൽ വില കിലോയ്ക്ക് 31 രൂപ വരെയായി താഴ്ന്നു. ഉത്പാദനം വർദ്ധിച്ചതും ആവശ്യക്കാർ കുറഞ്ഞതും വിപണിയിൽ പ്രതിഫലിക്കുന്നുണ്ടെന്ന് മൊത്ത വ്യാപാരികൾ പറയുന്നു.

ഓണത്തിന് ശേഷം നടന്ന ചന്തകളിൽ പോലും കർഷകർക്ക് കിലോയ്ക്ക് ശരാശരി 64 രൂപ വരെ വില ലഭിച്ചിരുന്നു. പിന്നീട് തുടർച്ചയായി വില ഇടിയുകയാണ്. മറുനാടൻ ഏത്തക്കുല വരവും ആവശ്യക്കാർ കുറയുന്നതിന് കാരണമായി. നാല് കിലോ മറുനാടൻ ഏത്തക്കായ 100 രൂപയ്ക്ക് ഇപ്പോഴും വിപണിയിൽ ലഭിക്കും.

മൂന്ന് കിലോ മറുനാടൻ ഏത്തപ്പഴത്തിന്റെ വില 100 രൂപയാണ്. ദിവസങ്ങൾക്ക് മുമ്പാണ് സംസ്ഥാന സർക്കാർ ഏത്തക്കായ ഉൾപ്പെടെ വിവിധ കാർഷിക ഉത്പന്നങ്ങൾക്ക് തറവില പ്രഖ്യാപിച്ചത്. 30 രൂപയാണ് സംസ്ഥാന സർക്കാർ ഏത്തക്കായയ്ക്ക് നിശ്ചയിച്ച തറവില. 30 രൂപയിൽ താഴേക്ക് വില പോയാലും കർഷകർക്ക് 30 രൂപ വില ലഭിക്കുന്ന തരത്തിലാണ് സർക്കാർ ഇടപെടൽ. ഏത്തയ്ക്കായ്ക്ക് മാത്രമല്ല, ചേന, ചേമ്പ്, ഇഞ്ചി, മരച്ചീനി എന്നിവയ്ക്കും വില ഇടിയുകയാണ്.

 മറുനാടൻ

ഏത്തക്കായ: 4 കിലോ 100 രൂപ

ഏത്തപ്പഴം: 3 കിലോ 100 രൂപ