kunnathoor
ശാസ്താംകോട്ടയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട വാട്ടർ അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിക്കുന്നു

കുന്നത്തൂർ : ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും രണ്ടു ദിവസമായി കുടിവെള്ളം മുടങ്ങിയ സാഹചര്യത്തിൽ ഉടൻ തന്നെ കുടിവെള്ളം പമ്പ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു.യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് മുകേഷ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അനില,ജശാന്ത്, ശാസ്താംകോട്ട സുധീർ,തുണ്ടിൽ നൗഷാദ്,വിപിൻ സിജു,അബ്ദുൽ റഷീദ്,മുഹമ്മദ്‌ മുനീർ എന്നിവർ നേതൃത്വം നൽകി.