പുനലൂർ: മണിയാർ കിഴക്കേ പുത്തൻ വീട്ടിൽ പരേതനായ സി. വാസുപിള്ളയുടെ ഭാര്യ രത്നമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: വി. ശ്യാമളഅമ്മാൾ, എസ്. മോഹനൻപിള്ള, വി. രാജൻപിള്ള (പത്രം ഏജന്റ്, കേരള കോൺഗ്രസ് -എം പുനലൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി), വി. പ്രസാദ്പിള്ള (പരവട്ടം റേഷൻകട), വി. സുനിത, പരേതനായ വി. സുനിൽ, വി. വിജയൻപിള്ള (ഫ്രീലാൻസ് ഫോട്ടോഗ്രാഫർ). മരുമക്കൾ: കെ.പി. ശശികുമാർ, ജെ. ഗീത (കേരള വാട്ടർ അതോറിറ്റി, തിരുവനന്തപുരം), പി.ആർ. പ്രതിഭ (മുത്തൂറ്റ് മിനി മാനേജർ, കരവാളൂർ), സി. രാജൻപിള്ള (തമ്പീസ് സ്റ്റുഡിയോ പുനലൂർ).