mayannad-school
വെള്ളമണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എം. നൗഷാദ് എം.എൽ.എ നിലവിളക്ക് കൊളുത്തുന്നു

മയ്യനാട് : വെള്ളമണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ തോമസ് ഐസക്, എ.സി. മൊയ്‌ദീൻ തുടങ്ങിയവർ സംസാരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ എം. നൗഷാദ് എം.എൽ.എ നിലവിളക് കൊളുത്തി ബഹുനില മന്ദിരം നാടിനു സമർപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. രാജീവ്‌, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൽ. ലക്ഷ്മണൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ എസ്. ഫത്ത്ഹുദീൻ, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്. സിന്ധു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു. ഉമേഷ്‌, മെമ്പർമാരായ എം. നാസർ, സരിത, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി സജീവ് മാമ്പറ,പി.ടി.എ പ്രസിഡന്റ്‌ എ. നൗഷാദ്,​ പ്രിൻസിപ്പൽ ജി. ജയ, ഹെഡ്മിസ്ട്രസ് കെ.എൽ. ജയ എന്നിവർ പങ്കെടുത്തു.