സമ്പൂർണ പരാജയമെന്ന് വിമർശനം
ശാസ്താംകോട്ട: സമസ്ത മേഖലയിലും പുരോഗതിയുടെ നാളുകളായിരുന്നു മൈനാഗപ്പള്ളിയിൽ കഴിഞ്ഞ അഞ്ചു വർഷക്കാലമെന്നാണ് ഭരണപക്ഷവാദം. ഒരു പദ്ധതിയും ഫലപ്രാപ്തിയിൽ എത്തിക്കാൻ കഴിയാത്ത അഞ്ചു വർഷമാണ് കടന്നുപോയതെന്നാണ് പ്രതിപക്ഷ വിമർശനം. യു.ഡി.എഫ് കോട്ടയിലെ വിള്ളലും സ്വതന്ത്രനെയും കൂട്ടുപിടിച്ചാണ് ഇടതുപക്ഷം ഭരണം പിടിച്ചത്. ശാസ്താംകോട്ട, ശൂരനാട് സൗത്ത്, പടിഞ്ഞാറെ കല്ലട, തേവലക്കര പഞ്ചായത്തുകളുമായി അതിർത്തി പങ്കിട്ട് 22 വാർഡുകളിലായിട്ടാണ് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്.
ഭരണപക്ഷം
1. മുഴുവൻ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കാൻ 11 കോടിയുടെ പദ്ധതി നിർമ്മാണം ആരംഭിച്ചു
2. തരിശ് രഹിത പഞ്ചായത്ത് പദ്ധതിയിൽ 200 ഹെക്ടർ കൃഷിഭൂമിയാക്കി
3. നെല്ല് കയറ്റുമതിയിൽ ജില്ലയിൽ ഒന്നാമത്
4. കേരഗ്രാമം പദ്ധതി നടപ്പാക്കി
5. ആയുർവേദ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് ആയുഷ് കോൺക്ലേവിൽ അംഗീകാരം
6. എൽ.പി, യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം
7. തൊഴിലുറപ്പ് പദ്ധതിയിൽ അഞ്ചുലക്ഷത്തിലധികം തൊഴിൽ ദിനങ്ങൾ
8. കൊവിഡ് കാലത്ത് വിദ്യാശ്രീ പദ്ധതിയിൽ 610 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്
9. പട്ടികജാതി ക്ഷേമ ഫണ്ടുകൾ വ്യക്തിഗത ആനുകൂല്യങ്ങൾക്കും വിദ്യാഭ്യാസ, തൊഴിൽ പുരോഗതിക്കും പൂർണമായും ചെലവിട്ടു
10. സർക്കാർ വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി
11. ഗ്രാമീണ റോഡുകൾ നവീകരിച്ചു
പ്രതിപക്ഷം
1. ജീവിതശൈലീ രോഗങ്ങൾക്ക് സബ് സെന്റർ വഴിയുള്ള മരുന്ന് വിതരണം നിറുത്തലാക്കി
2. ഭിന്നശേഷിക്കാർക്കായി ഒരു പദ്ധതി പോലും നടപ്പാക്കിയില്ല
3. യുവജനങ്ങൾക്കായി ഒന്നും ചെയ്തില്ല
4. കുടുംബശ്രീ പ്രവർത്തനം പരാജയം
5. കാർഷിക മേഖലയിൽ പദ്ധതികൾ നടപ്പാക്കിയത് സ്വജനപക്ഷപാതത്തോടെ
6. ഭവന പദ്ധതികൾ നടപ്പാക്കുന്നതിൽ പരാജയം
7. അങ്കണവാടികളുടെ പ്രവർത്തനങ്ങൾക്ക് ഒരു പദ്ധതിയും നടപ്പാക്കിയില്ല
8. ക്ഷീര കർഷകർക്കുള്ള സബ് സെന്ററിന്റെ പ്രവർത്തനം താളം തെറ്റി
9. തൊഴിലുറപ്പ് പദ്ധതി ഗുണകരമായി ഉപയോഗിക്കാൻ കഴിഞ്ഞില്ല
10. ഭുമി വാങ്ങൽ പദ്ധതി നടപ്പാക്കൽ പരാജയം
11. വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം തട്ടിപ്പായിരുന്നു
12. കേരളോത്സവം ചടങ്ങായി മാറി
"
ഭരണസമിതി അംഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ മൈനാഗപ്പള്ളിയെ പുരോഗതിയിലേക്ക് നയിക്കാൻ കഴിഞ്ഞതിൽ സന്തോഷം. കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞു.
പി.എസ്. ജയലക്ഷ്മി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
''
വികസനം അട്ടിമറിച്ച അഞ്ചുവർഷമാണ് കടന്നുപോയത്. ഒരു പദ്ധതി പോലും വിജയകരമായി നടപ്പാക്കാൻ കഴിയാത്ത ഭരണ സമിതി സമസ്ത മേഖലയിലും സമ്പൂർണ പരാജയം.
പി.എം.സെയ്ദ്, പ്രസിഡന്റ്
കോൺഗ്രസ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റി
ഭരണസമിതി
യു.ഡി.എഫ്: 10
എൽ.ഡി.എഫ്: 9
ബി.ജെ.പി: 2
സ്വതന്ത്രൻ: 1