ഇത്തിരിപോലും ഫലപ്രദമല്ലെന്ന് പ്രതിപക്ഷം
കൊല്ലം: ഇത്തിക്കര ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഒത്തിരി വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയെന്നാണ് ജില്ലാ പഞ്ചായത്ത് അംഗം രവീന്ദ്രൻ പറയുന്നത്. എന്നാൽ നടപ്പാക്കിയ പദ്ധതികൾ പലതും പ്രഹസനമാണെന്നാണ് പ്രതിപക്ഷ വിമർശനം.
കയർ, കശുഅണ്ടി, കൈത്തറി അടക്കമുള്ള പരമ്പരാഗത തൊഴിലുകളിൽ ഇപ്പോഴും ആയിരങ്ങൾ ഏർപ്പെട്ടിരിക്കുന്ന മേഖലയാണ് ഇത്തിക്കര ജില്ലാ പഞ്ചായത്ത് ഡിവിഷൻ. എല്ലാ തിരഞ്ഞെടുപ്പുകളിലും ഇവിടെ നിന്ന് വിജയിക്കുന്നത് ഇടത് മുന്നണിയാണ്. കഴിഞ്ഞ തവണ കോൺഗ്രസിന്റെ അനിൽ നാരായണനെ പരാജയപ്പെടുത്തിയാണ് സി.പി.ഐ സ്ഥാനാർത്ഥി രവീന്ദ്രൻ ജില്ലാ പഞ്ചായത്ത് അംഗമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഇവിടെ ശക്തമായ മത്സരം കാഴ്ചവച്ചിരുന്നു.
ഭരണപക്ഷം
1. ചാത്തന്നൂർ ജി.എച്ച്.എസ്.എസിൽ ഒന്നേകാൽ കോടിയുടെ അടിസ്ഥാന സൗകര്യം
2. 1.80 കോടി ചെലവിൽ പട്ടികജാതി കോളനി വികസനം
3. കുടിവെള്ള പദ്ധതികൾക്കായി 70 ലക്ഷം
4. പുതിയ റോഡ് നിർമ്മാണത്തിന് ഒരു കോടി
5. റോഡ് നവീകരണത്തിന് നാലുകോടി
6. നെടുങ്ങോലം ഉളിയനാട് സ്കൂളുകൾക്ക് 40 ലക്ഷം വീതം
7. 32 ഓളം ക്ലബുകൾക്ക് 8,500 രൂപ വീതം വിലവരുന്ന സ്പോർട്സ് കിറ്റ്
8. വെളിച്ചം പദ്ധതിയിലൂടെ ആദിച്ചനല്ലൂർ, ചാത്തന്നൂർ പബ്ലിക് ലൈബ്രറികൾക്ക് ലാപ്ടോപ്പും പ്രൊജക്ടറും സ്ക്രീനും
9. 30 പട്ടികജാതി ബിരുദ, പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് മെരിറ്റോറിയൽ സ്കോളർഷിപ്പ്
10. പത്തുപേർക്ക് മുച്ചക്ര വാഹനം
11. പട്ടികജാതി കലാകാരന്മാർക്ക് പ്രതിഭ പുരസ്കാരം
12. പോളച്ചിറ ഏലയിൽ പഞ്ചായത്തുമായി ചേർന്ന് നെൽകൃഷി
13. ക്ഷീര സംഘങ്ങൾക്ക് ലിറ്ററിന് നാല് രൂപ വീതം അധിക വില
14. ചിറക്കരയിലെ പകൽവീടിനും ബഡ്സ് സ്കൂളിനുമായി 20 ലക്ഷം
രവീന്ദ്രൻ
ജില്ലാ പഞ്ചായത്ത് അംഗം
പ്രതിപക്ഷം
1. പട്ടികജാതി കോളനി വികസനം വെറും പ്രഹസനം
2. പള്ളിക്കമണ്ണടി പാലം ഇപ്പോഴും സ്വപ്നം
3. ചാത്തന്നൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഇപ്പോഴും പ്രഖ്യാപനം മാത്രം, സ്ഥലം തെരുവ് നായ്ക്കൾ താളവളമാക്കി
4. ചാത്തന്നൂർ ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാക്കാനായില്ല
5. നല്ലൊരു കളിസ്ഥലം സജ്ജമാക്കിയില്ല
6. ഹെൽത്ത് സെന്ററുകൾക്കായി ലക്ഷണങ്ങൾ ചെവഴിച്ചെങ്കിലും ജനോപകാരപ്രദമായില്ല
7. കാർഷികമേഖലയുടെ വികസനത്തിന് ഫലപ്രദമായ ഇടപെടൽ ഇല്ല
8. സുഭിക്ഷ കേരളം അടക്കമുള്ള പല പദ്ധതികളും പേരിൽ ഒതുങ്ങി
9. റോഡുകളുടെ വികസനത്തിൽ ഗുണനിലവാരം മാനദണ്ഡമാക്കിയില്ല
10. ചാത്തന്നൂർ ജംഗ്ഷനില ഗതാഗത പ്രശ്നങ്ങളടക്കം പരിഹരിക്കപ്പെട്ടില്ല
11. പലയിടങ്ങളിലും കുടിവെള്ള ക്ഷാമം അതിരൂക്ഷം
12. ജില്ലാ പഞ്ചായത്ത് റോഡുകൾ പലതും ഗതാഗത യോഗ്യമല്ല
13. പ്രതിസന്ധിയിലായ ചാത്തന്നൂർ സ്പിന്നിംഗ് മില്ലിനെ നയാപൈസ സഹായിച്ചില്ല
14. പുതിയ വ്യവസായ യൂണിറ്റുകളോ സംരംഭങ്ങളോ തുടങ്ങിയില്ല, പ്രധാന പരമ്പരാഗത തൊഴിൽ മേഖലകൾക്കായി ഒന്നും ചെയ്തില്ല
എ. സുന്ദരേശൻ പിള്ള
കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് പ്രസിഡന്റ്