photo
കരുനാഗപ്പള്ളി സബ് ട്രഷറിക്ക് മുന്നിൽ സംഘടിപ്പി ച്ച പെൻഷൻകാർ സംഘടിപ്പിച്ച ധർണ്ണ ജില്ലാ പ്രസിഡന്റ് എസ്.ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, കുടിശികയായ നാല് ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, ഓപ്ഷൻ സൗകര്യവും ഒ.പി.ചികിത്സയും ഉറപ്പാക്കി മെഡിസെപ്പ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.എസ്.പി.എ കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി സബ്ട്രഷറിക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചു. . ജില്ലാ പ്രസിഡന്റ് എസ്.ഗോപാലകൃഷ്ണപിള്ള ധർണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.എ.റഷീദ് അദ്ധ്യക്ഷത വഹിച്ചു.വനിതാഫോറം സംസ്ഥാന സെക്രട്ടറി എ.നസീംബീവി, സംസ്ഥാന കമ്മിറ്റി അംഗം ജി.സുന്ദരേശൻ, ജില്ലാ വൈസ് പ്രസിഡന്റ് ജെ.വിശ്വംഭരൻ, ജില്ലാ ജോ.സെക്രട്ടറി മാരിയത്ത് , കെ.ഷാജഹാൻ, ആർ.വിജയൻ, പ്രൊഫ.ആർ.രവീന്ദ്രൻപിള്ള, ചെട്ടിയത്ത് രാമകൃഷ്ണപിള്ള, ഡി.തോമസ്, പി.സോമരാജൻ, ആർ.രാജശേഖരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.