vyapari-congress
വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച കെട്ടുതാലി സമരം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നോട്ട് നിരോധനം, ജി.എസ്.ടി, പ്രളയം, കൊവിഡ് എന്നിവയോടെ പിടിച്ചുനിൽക്കാനാകാതെ പ്രതിസന്ധിയിലായ വ്യാപാരികളെ സഹായിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. വ്യാപാര മേഖലയോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച കെട്ടുതാലി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

വ്യാപാരി സമൂഹത്തെ സഹായിക്കുന്നതിന് പകരം നിൽക്കകളിയില്ലാതെ അവർ പണയപ്പെടുത്തിയ സ്വ‌ർണത്തിന് പോലും നികുതി ചുമത്താൻ വെമ്പുന്ന സ‌ർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിന്ദുകൃഷ്ണ ആരോപിച്ചു. വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാ സലിം അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് കണ്ണൻ, നിബു ജേക്കബ്, രാജീവ് പാലത്തറ, കരിക്കോട് ഷറഫ്, സുധീർ, ചിത്രലേഖ, ദീപ ആൽബർട്ട്, നിഷാദ്, രാഹിന തുടങ്ങിയവർ സംസാരിച്ചു.