photo
തഴവ ആദിത്യ വിലാസം ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ ആർ.രാമചന്ദ്രൻ എം.എൽ.എ ഭദ്രദീപം തെളിക്കുന്നു.

കരുനാഗപ്പള്ളി : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തഴവ ആദിത്യ വിലാസം ഹൈസ്കൂളിൽ 3.50കോടി രൂപാ ചെലവഴിച്ച് നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ഡോ.തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾതല ഉ്ദഘാടനം ആർ രാമചന്ദ്രൻ എം. എൽ. എ. നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ് കെ. സതീശൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത, പഞ്ചായത്ത് അംഗങ്ങളായ വിപിൻ മുക്കേൽ, ആർ. അമ്പിളിക്കുട്ടൻ, ഹെഡ്മാസ്റ്റർ ആർ. സുനിൽ കുമാർ, എസ്. എം. സി. ചെയർമാൻ ജി. അജിത്ത് കുമാർ, എ. ഇ. ഒ. കെ. അജയൻ, ബി. പി. സി. സി. മധു, മണിലാൽ എസ്. ചക്കാലത്തറ, തൊടിയൂർ താഹ, സിന്ധു ദേവി, എൻ. കെ. വിജയകുമാർ, എസ്. റെജി, എൻ. സീനത്ത് ബീവി, വി. രാധാകൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ നടന്ന താക്കോൽദാന സമ്മേളനം കെ. സോമപ്രസാദ് എം. പി. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽവെച്ച് കൈറ്റ് പ്രോജക്ട് എൻജിനിയർ അജിത് കുമാർ താക്കോൽ ആർ. രാമചന്ദ്രൻ എം. എൽ. എയ്ക്ക് കൈമാറി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത അദ്ധ്യക്ഷത വഹിച്ചു. ആനിപൊൻ, എൽ. ഗംഗകുമാർ, കെ. സതീശൻ, ജെ. സുനിൽകുമാർ,സസുരാൽ, ജി. അജിത് കുമാർ ആർ. പദ്മകുമാർ, തഴവ സമദ്, വിരുത്തേത്ത് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.