bank
പരവൂർ റീജിണൽ സഹകരണ ബാങ്കിന്റെ ഹൈടെക് ഫിഷ് മാർട്ടിന്റെ ഉദ്ഘാടന ചടങ്ങിൽ ജി.എസ്. ജയലാൽ എം.എൽ.എ നാട മുറിക്കുന്നു. മുനിസിപ്പൽ ചെയർമാൻ കെ.പി. കുറുപ്പ് സമീപം

പരവൂർ: മത്സ്യഫെഡും സഹകരണവകുപ്പിന്റെയും സഹകരണത്തോടെ പരവൂർ റീജിയണൽ സഹകരണ ബാങ്ക് ആരംഭിച്ച ഹൈടെക്‌ ഫിഷ് മാർട്ട് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പരവൂർ മുനിസിപ്പൽ ചെയർമാൻ കെ.പി. കുറുപ്പ് ആദ്യവിൽപ്പന നടത്തി.

ബാങ്ക് പ്രസിഡന്റ് ജെ. വിജയകുമാരക്കുറുപ്പ്, മത്സ്യഫെഡ് ഡയറക്ടർ മനോഹരൻ, പരവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സഫറുള്ള, നെടുങ്ങോലം ബാങ്ക് പ്രസിഡന്റ് എസ്. സുഭഗകുമാർ, കൗൺസിലർ എസ്. ജയ, പരവൂർ മർച്ചന്റ്സ് അസോ. പ്രസിഡന്റ് എം. സഫീർ, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി കെ.കെ. നിസാർ തുടങ്ങിയവർ സംസാരിച്ചു.