ചവറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ചവറ നിയോജകമണ്ഡലം കമ്മിറ്റി ചവറ സബ് ട്രഷറിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ കെ.പി.സി.സി.സെക്രട്ടറി പി.ജർമ്മിയാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വാര്യത്ത് മോഹൻകുമാർ ആദ്ധ്യക്ഷത വഹിച്ചു . പെൻഷൻ പരിഷ്‌കരണം ത്വരിതപ്പെടുത്തുക,ഇടക്കാലാശ്വാസം അനുവദിക്കുക,ആരോഗ്യ ചികിത്സാ പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കുക. നാല് ഗഡു ക്ഷാമാശ്വാസം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ നടത്തിയത്. കെ.എസ് .എസ്.പി.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജി.ജ്യോതിപ്രകാശ് മുഖ്യപ്രസംഗം നടത്തി . കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ.സുരേഷ് കുമാർ,കെ.ആർ.സുരേഷ്, സെക്രട്ടറി വർഗീസ് പി.എം.വൈദ്യൻ, കെ.ആർ.നാരായണപിള്ള,സി.കെ.രവീന്ദ്രൻ,പി.ബി.ജോയ് ബഷീർ,കുൽസും ബീവി ഷംസുദീൻ,രാജു അഞ്ജുഷ,വി.പ്രഭാകരൻ പിള്ള,എ.മുഹമ്മദ് കുഞ്ഞ്,രാജൻ വടുതല,ഇ. ജമാലുദീൻ,ജി.സജീവൻആനന്ദകൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.