a
കോൺഗ്രസ് എഴുകോൺ ബ്ലോക്ക്‌ കമ്മിറ്റിയുടെ മഹിളാ ദളിത് രക്ഷാദിന ഉപവാസം ബ്ലോക്ക്‌ പ്രസിഡന്റ് കെ. മധുലാൽ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: മഹിളാ ദളിത് രക്ഷാ ദിനത്തിന്റെ ഭാഗമായി കോൺഗ്രസ്‌ എഴുകോൺ ബ്ലോക്ക്‌ കമ്മിറ്റി എഴുകോണിൽ ഉപവാസ സമരം നടത്തി. കോൺഗ്രസ്‌ എഴുകോൺ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മധുലാൽ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ബി.സുബർഹാൻ അദ്ധ്യക്ഷത വഹിച്ചു. ബിജു കുളങ്ങര, രതീഷ് കിളിത്തട്ടിൽ, ഇരുമ്പനങ്ങാട് ബാബു, കെ. ലാൽജി, ബി. സുശീൽകുമാർ, പാറക്കടവ് ഷറഫ്, കടയ്‌ക്കോട് അജയൻ, എസ്. മുരളീധരൻ, ഷാജിമോൻ കരീപ്ര, രാജൻ കാവൂർ, പി. ഡി. ദിശാന്ത്‌, ബിജു വെളിയം, ഷാജി പടിയാരം എന്നിവർ പ്രസംഗിച്ചു.