അഞ്ചൽ:സംസ്ഥാന പൗൾട്രിവികസന കോർപ്പറേഷന്റെ (കെപ്കോ) വനിതാ മിത്രം കോഴിവളർത്തൽ പദ്ധതിയുടെ ഇടമുളയ്ക്കൽ പഞ്ചായത്തുതല ഉദ്ഘാടനം കോർപ്പറേഷൻ ചെയർപേഴ്സൺ ജെ. ചിഞ്ചുറാണി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. മുട്ട ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ. വിനോദ് ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ ചെയർമാൻ ടി. ഷൗക്കത്ത്, ഷേമകാര്യ ചെയർപേഴ്സൺ ആർ. രജിമോൾ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി വിശ്വനാഥ് സ്വാഗതവും ആർ. ഷാജു നന്ദിയും പറഞ്ഞു.