cort
പുനലൂരിൽ അനുവദിച്ച പോസ്കോ കോടിയുടെ സമർപ്പണ സമ്മേളനം മന്ത്രി കെ.രാജു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: പുനലൂരിൽ പുതിയതായി അനുവദിച്ച പോക്സോ കോടതി ചെമ്മന്തൂരിലെ കോർട്ട് കോംപ്ലക്സിൽ ചേർന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ഓൺലൈനിലൂടെ നാടിന് സമർപ്പിച്ചു..തുടർന്ന് നടന്ന സമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ ജഡ്ജി എൻ.ഹരികുമാർ, പുനലൂർ നഗരസഭ ചെയർമാൻ കെ.എ.ലത്തീഫ്, എം.എ.സി.ടി.ജഡ്ജി പി.കെ.ജയകൃഷ്ണൻ, സബ് ജഡ്ജി പി.പി.പൂജ, മുനിസിഫ് വി.രാജീവ്, മജിസ്ട്രേട്ടുമാരായ അമ്പിളി ചന്ദ്രൻ, വൈ.ടി.ഷെറിൻ ,പി.കെ.ജിജിമോൾ, ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് ചന്ദ്രൻ, സെക്രട്ടറി ജെ.ബാഹുലേയൻ തുടങ്ങിയവർ സംസാരിച്ചു.സംസ്ഥാന വിവരാവകാശ കമ്മിഷണർ എച്ച്.രാജീവൻ, പുനലൂർ ആർ.ഡി.ഒ.ബി.ശശികുമാർ, ലാലാജി ബാബു തുടങ്ങിയ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.