youth-congress
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഓട്ടൻതുള്ളൽ പ്രതിഷേധം

കൊല്ലം: സംസ്ഥാന സർക്കാരിന്റെ നാലരക്കൊല്ലത്തെ കൊള്ളകൾ എണ്ണിപ്പറഞ്ഞ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ഓട്ടൻതുള്ളൽ നടത്തി പ്രതിഷേധിച്ചു. ആക്ഷേപ ഹാസ്യത്തിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന അഴിമതികൾ ഒന്നൊന്നായി പാടി അവതരിപ്പിച്ചാണ് ജവഹർ ബാലമഞ്ചിന്റെ ദേശീയ ഫെസിലിറ്റേറ്റർ അളക ആർ. തമ്പി ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. വിഷ്ണു വിജയൻ, കൗശിക് എം. ദാസ്, ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി, നവാസ് റഷാദി, ഒ.ബി. രാജേഷ്, കോതേത്ത് ഭാസുരൻ, ഹർഷാദ്, ബിച്ചു കൊല്ലം, ഷഹൻഷാ, ശരത് കടപ്പാക്കട, ഉല്ലാസ് ഉളിയക്കോവിൽ, അജു ചിന്നക്കട, അജിത് ലാൽ, അർജുൻ തുടങ്ങിയവർ സംസാരിച്ചു.