bjp
ബിജെപിയുടെയും റീഹാബ് എംപ്ലോയീസ് കോൺഗ്രസിൻ്റെയും നേതൃത്വത്തിൽ കുളത്തൂപ്പുഴ കൂവക്കാട് ആർ പി എൽ ഓഫീസ് പടിക്കൽ നടന്ന ധർണ്ണ ബി ജെ പി പുനലൂർ മണ്ഡലം പ്രസിഡൻ്റ് എസ് ഉമേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു


കുളത്തൂപ്പുഴ: ബി .ജെ. പിയുടെയും റീഹാബ് എംപ്ലോയീസ് കോൺഗ്രസിന്റെയും നേതൃത്വത്തിൽ വിവിധ
ആവശ്യങ്ങൾ ഉന്നയിച്ച് കുളത്തൂപ്പുഴ കൂവക്കാട് ആർ .പി. എൽ ഓഫീസ് പടിക്കൽ ധർണ നടത്തി.ബി. ജെ .പി പുനലൂർ മണ്ഡലം പ്രസിഡന്റ് എസ് . ഉമേഷ് ബാബു ധർണ ഉദ്ഘാടനം ചെയ്തു. ബി .ജെ. പി കുളത്തൂപ്പുഴ പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി. അരുൺ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ
പി .എസ് .സുമൻ, എൻ. രാജീവ്, മയിൽ വാഹനം, അന്തോണി , ജോൺ ജ്ഞാനരാജ്
എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.