കിഴക്കേക്കല്ലട: ശക്തമായ മിന്നലിൽ കുമ്പളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള മിനി വിലാസത്തിൽ സിജിയുടെ ഓടുമേഞ്ഞ വീട് കത്തിയമർന്നു. അപകട സമയം കുടുബാംഗങ്ങളാരും വീട്ടിലില്ലാതിരുന്നതിനാൽ വലിയ അത്യാഹിതം ഒഴിവായി.
കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ അപ്രതീക്ഷിതമായ മിന്നലിൽ വീട് കത്തുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാർ പാത്രങ്ങളിൽ വെള്ളമൊഴിച്ച് തീകെടുത്താൻ ശ്രമിച്ചെങ്കിലും മുറികൾ പൂർണ്ണമായും കത്തിനശിച്ചു. വീടിന്റെ ഭിത്തികൾ തകരുകയും ഫർണിച്ചറുകളും വസ്ത്രങ്ങളും വിലപ്പെട്ട രേഖകളും ചാമ്പലായി. മിന്നലിൽ പ്രദേശത്തെ പല വീടുകളിലെയും ഇലക്ട്രോണിക്സ്, ഇലട്രിക്കൽ ഉപകരണങ്ങളും കത്തിനശിച്ചു.