തഴവ: കൊവിഡ് ഭേദമായ വൃദ്ധൻ ന്യുമോണിയ ബാധിച്ച് മരിച്ചു. തഴവ പാവുമ്പ ഹൈസ്കൂൾ ജംഗ്‌ഷൻ വൈശാലിയിൽ നാരായണൻ ആചാരിയാണ് (66) മരിച്ചത്. ഒക്ടോബർ 13നാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടത്തിയ ചികിത്സയിൽ രോഗം ഭേദമായി. എന്നാൽ പിന്നീട് ന്യുമോണിയ ബാധിച്ചതോടെ വീണ്ടും ചികിത്സ തുടർന്നെങ്കിലും മരിച്ചു. ഭാര്യ: രാധാമണി. മക്കൾ: സുജിത, സുജിത്. മരുമക്കൾ: ഷിബു, അശ്വതി.