നവീകരണത്തിനുള്ള പദ്ധതി രേഖ തയ്യാറായി
കൊല്ലം: കൊല്ലം ലോക് സഭാ മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ സമഗ്ര വികസനത്തിന് പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ വിശദ പദ്ധതി രേഖ തയ്യാറായി. 63.593 കിലോമീറ്റർ ദൂരത്തിലായി 13 റോഡുകളാണ് വികസനത്തിനായി ഏറ്റെടുത്തത്. റോഡുകളുടെ വികസനത്തിനുള്ള വിശദമായ രൂപകല്പനക്കുള്ള പ്രവർത്തനം ആരംഭിച്ചു. വിവിധ റോഡുകളുടെ പ്രവൃത്തി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
റോഡുകളുടെ വിവരങ്ങൾ
1. വെളിനല്ലൂർ മുളയറച്ചാൽ കുമ്പല്ലൂർ ടെമ്പിൾ കോട്ടയ്ക്കവിള ഇലവിൻമൂട് ചണ്ണപ്പറമ്പ് റോഡ് 5.531 കി.മീറ്റർ
2. മങ്കോട് തലവരമ്പ് അമ്പലമുക്ക് വഴപ്പഴ സൈഡ് വാൾ കല്ലുവെട്ടാം കുഴി റോഡ് 7.760 കി.മീ
3. ഇട്ടിവ തുടയന്നൂർ വെള്ളാരംകുളം ചെറുകാട് - എൽ.എം.എസ് ജംഗ്ഷൻ സൈലോൺ പെന്തക്കോസ്ത ചർച്ച് മുളപ്പമണ്ണ റോഡ് 6.312 കി.മീ
4. ഇട്ടിവ പടിഞ്ഞാറുവയല കിഴ്ത്തലക്കോട് യൂക്കാലിമുക്ക് പുതുവൽ എസ്.സി കോളനി തോട്ടംമുക്ക് ജി.എച്ച്.എസ്.എസ് ജംഗ്ഷൻ റോഡ് 3.030 കി.മീ
5. ഇടമുളയ്ക്കൽ കോമ്പറ്റിമല അസുരമംഗലം റോഡ് 4.014 കി. മീ
6. വെളിനല്ലൂർ അമ്പലംകുന്ന് - ചെങ്കൂർ പള്ളി - വട്ടപ്പാറ - മുളമുക്ക് -കടമ്പൂർ തെറ്റിക്കാട് റോഡ് 4.476 കി. മീ
7. കുമ്മിൾ ഇടപ്പണ - മാങ്കോട് - പുതുക്കോട് - പള്ളിക്കുന്ന് - മങ്കാട് - അമ്പലംമുക്ക് റോഡ് 6.123 കി. മീ
8. ഇളമാട് പൊരീക്കൽ പാവൂർ കരിക്കം ചീനിവിള റോഡ് 3.700 കി. മീ
9. കല്ലുവാതുക്കൽ വേളമാനൂർ - നെട്ടയം കാട്ടുപുതുശേരി റോഡ് 3.720 കി. മീ
10. അഞ്ചൽ സഹ്യാദ്രി സ്‌കൂൾ അർച്ചൽ മാർക്കറ്റ് നേടിയറ ഹെൽത്ത് സെന്റർ റോഡ് 3.940 കി. മീ
11. തെന്മല ഉറുകുന്ന് ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ പള്ളിമുക്ക് 40-ാം മൈൽ റോഡ് 4.200 കി. മീ
12. ഇട്ടിവ കുഴിയം തലയാറ്റ് താന്നിവിള മേവറം ഇലവിള മകലപണ ആലംകാടു ക്ഷേത്രം ആനപ്പുഴയ്ക്കൽ റോഡ് 5.713 കി. മീ
13. ഇട്ടിവ മഞ്ഞപ്പാറ കുണ്ടയം പുളിമൂട് ആക്കോണം കീഴ്‌ത്തോണി ആനപ്പാറ റോഡ് 5.074 കി. മീ
ആകെ റോഡുകൾ: 13
ദൂരം: 63.593 കിലോ മീറ്റർ
''
ഏറ്റെടുത്ത പദ്ധതികൾ പരമാവധി വേഗത്തിൽ രൂപരേഖ തയ്യാറാക്കി നിർമ്മാണ പ്രവർത്തനം ആരംഭിക്കും. പി.എം.ജി.എസ്.വൈ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടുവരുന്ന മണ്ഡലത്തിലെ എല്ലാ റോഡുകളുടെയും വികസനം സാദ്ധ്യമാക്കാൻ കർമ്മപരിപാടി ആവിഷ്‌കരിച്ച് നടപ്പാക്കും.
എൻ.കെ. പ്രേമചന്ദ്രൻ എം.പി