പരവൂർ: മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന 5 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി പൂതക്കുളം ഗ്രാമ പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ച ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കലയ്‌ക്കോട് പാറവിള കോളനിയിലെ പഞ്ചായത്ത് വക കെട്ടിടത്തിലാണ് സ്‌കൂൾ ആരംഭിച്ചത്. കോട്ടുവൻകോണത്ത് പ്രവർത്തിക്കുന്ന ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിന് പുറമേയാണ് പഞ്ചായത്തിൽ ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ തുടങ്ങിയത്.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജി.എസ്. ശ്രീരശ്മി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ എസ്. സുനിൽകുമാർ, എസ്. ഷീല, സി.ഡി.എസ് ചെയർപേഴ്‌സൺ ഗീതാ ഉണ്ണി, പഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. അശോകൻപിള്ള സ്വാഗതവും ബഡ്‌സ് സ്‌കൂൾ അദ്ധ്യാപിക ശില്പാ അരുൺ നന്ദിയും പറഞ്ഞു.