തൊടിയൂർ:പഞ്ചായത്തിൽ ലൈഫ് പദ്ധതി അട്ടിമറിച്ചതായി ആരോപിച്ച് കോൺഗ്രസ് തൊടിയൂർ, കല്ലേലിഭാഗം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കെ.പി സി.സി സെക്രട്ടി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എ. ജവാദ് അദ്ധ്യക്ഷത വഹിച്ചു. ചിറ്റുമൂലനാസർ, ടി.തങ്കച്ചൻ, നജീബ് മണ്ണേൽ, ഷിബു എസ്.തൊടിയൂർ, സി.ഒ.കണ്ണൻ, പി.സോമൻ പിള്ള, കല്ലേലിഭാഗംബാബു, എ.ഷഹനാസ്, പുതുക്കാട്ട് ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.എൻ.രമണൻ സ്വാഗതവും നിയാസ് ഇബ്രാഹിം നന്ദിയും പറഞ്ഞു.