കൊല്ലം: കൊട്ടാരക്കര കിഴക്കേക്കര പ്രശാന്തി നഗർ ശ്രീലക്ഷ്മിയിൽ വി. രത്നാകരൻ (55) കുവൈറ്റിൽ നിര്യാതനായി. ജോലിയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: ആർ.കെ. അനിത. മക്കൾ: അമൽ രത്ന, അനൽ രത്ന.