1. navas
അഖിലേന്ത്യാ കിസാൻ സഭ ശൂരനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കരനെൽ കൃഷിയുടെ വിളവെടുപ്പ് ഉത്സവം കിസാൻ സഭ ജില്ലാ പ്രസിഡൻ്റ് പി എസ് സുപാൽ എക്സ് എം എൽ എ ഉത്ഘാടനം ചെയ്യുന്നു.

ശാസ്താംകോട്ട: അഖിലേന്ത്യാ കിസാൻ സഭ ശൂരനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളവെടുപ്പ് ഉത്സവം നടത്തി. കിസാൻ സഭയുടെ നേതൃത്വത്തിൽ നടത്തി വരുന്ന പുനർജനി 2020ന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പോരുവഴി അമ്പലത്തും ഭാഗത്ത് നടത്തിയ കരനെൽ കൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്. കിസാൻ സഭ ജില്ലാ പ്രസിഡന്റ് പി. എസ്. സുപാൽ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം പ്രസിഡന്റ് മനു പോരുവഴി അദ്ധ്യക്ഷനായിരുന്നു. കരനെൽ കൃഷിയിൽ മികച്ച നേട്ടം കൈവരിച്ച നെൽകർഷകരെ ജില്ലാ സെക്രട്ടറി എസ്. അജയഘോഷ് ആദരിച്ചു. സി .പി .ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ. എസ്. അനിൽ, ടി .അനിൽ, കൃഷി ഓഫീസർ റീനാ രവീന്ദ്രൻ, ഉമ്മന്റയ്യത്ത് ഗോപിനാഥൻപിള്ള, ജിഷാകുമാരി, രാജ് മോഹൻ, എന്നിവർ സംസാരിച്ചു.എം. ദർശനൻ സ്വാഗതവും എസ് .അനിൽ നന്ദിയും പറഞ്ഞു.