kollam-union
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയനിൽ ആർ .ശങ്കർ അനുസ്മരണത്തോടനുബന്ധിച്ച് നടന്ന പ്രാർത്ഥനാ യോഗം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്‌ഘാടനം ചെയ്യുന്നു. സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ തുടങ്ങിയവർ സമീപം

കൊല്ലം: മുൻ മുഖ്യമന്ത്രി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, ശ്രീനാരായണാ ട്രസ്റ്റ് സ്ഥാപക സെക്രട്ടറി, മെഡിക്കൽ മിഷൻ സ്ഥാപക ചെയർമാൻ തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആർ. ശങ്കറിന്റെ 48-ാമത് ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സമ്മേളനം സംഘടിപ്പിച്ചു. യൂണിയൻ ഓഫീസ് അങ്കണത്തിൽ നടന്ന സമ്മേളനം പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി എൻ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി. സുന്ദരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം ബോർഡ് മെമ്പർ ആനേപ്പിൽ എ.ഡി. രമേഷ്, ആർ.ഡി.സി ചെയർമാൻ മഹിമ അശോകൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, സെക്രട്ടറി ബി. പ്രതാപൻ, ജി. രാജ്മോഹൻ, നേതാജി രാജേന്ദ്രൻ, അഡ്വ. ഷേണാജി, ഇരവിപുരം സജീവൻ, അഡ്വ. ധർമ്മരാജൻ, പുണർതം പ്രതീപ്, ജി.ഡി. രാഖേഷ്, എം. സജീവ്, ചന്തു, ജി. ഉപേന്ദ്രൻ മങ്ങാട്, ഹരി ഇരവിപുരം, വിനുരാജ്, ബൈജുലാൽ, വനിതാസംഘം സെക്രട്ടറി ഷീലാ നളിനാക്ഷൻ, ഡോ. മേഴ്സി ബാലചന്ദ്രൻ, ശാന്തിനി ശുഭദേവൻ എന്നിവർ പ്രാർത്ഥനയിൽ പങ്കെടുത്തു.