പാരിപ്പള്ളി: മീനമ്പലം ഷെർലി ഭവനിൽ പി.ആർ. രാധാകൃഷ്ണൻ (64, പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് മുൻ അക്കൗണ്ടന്റ്) നിര്യാതനായി. പാരിപ്പള്ളി റൂറൽ സഹകരണസംഘം ഭരണസമിതിഅംഗം, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം, എസ്.എൻ.ഡി.പി യോഗം കുളത്തൂർകോണം 6185-ാം നമ്പർ ശാഖാംഗം, ചാത്തന്നൂർ യൂണിയൻ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: ഷെർലി. മകൾ: ഡോ. രേഷ്മ. മരുമകൻ: ബിനു പ്രതാപ്. സഞ്ചയനം 10ന് രാവിലെ 9ന്.