liry
പുനലൂരിന് സമീപത്തെ ചെമ്മന്തൂരിൽ ടിപ്പർ ലോറിയുടെ ബോ‌ഡ് 110 കെ..വി.വൈദ്യു ലൈനിൽ തട്ടി നിൽക്കുന്നു.

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാത നവീകരണങ്ങൾക്ക് മെറ്റൽ ഇറക്കിയ ശേഷം മുന്നോട്ട് നീങ്ങിയ ടിപ്പർ ലോറി സമീപത്ത് കൂടി കടന്ന് പോയ 110 കെ.വി.വൈദ്യുതി ലൈനിൽ തട്ടി രണ്ട് ടയറുകൾ കത്തി നശിച്ചു. സംഭവം അറിഞ്ഞ ഉദ്യോഗസ്ഥർ ലൈൻ ഓഫ് ചെയ്ത ശേഷം സ്ഥലത്തെത്തി ലോറി ഡ്രൈവർ കടമ്പനാട് സ്വദേശി അഖിൽ ജെയിംസി(24)നെ രക്ഷപ്പെടുത്തി.ഇന്നലെ വൈകിട്ട് 3.35ന് പുനലൂരിലെ ചെമ്മന്തൂർ പെയ്യാനി ആശുപത്രിക്ക് സമീപത്തെ മെറ്റൽ യാർഡിലായിരുന്നു അപകടം നടന്നത്.യാർഡിൽ മെറ്റൽ ഇറക്കിയ ശേഷം ടിപ്പർലോറിയുടെ ബോ‌ഡി താഴ്ത്തി ഇടാതെ മുന്നോട്ട് നീങ്ങിയതിനെ തുടർന്നാണ് വൈദ്യു ലൈനിൽ തട്ടിയതെന്ന് കെ.എസ്.ഇ.ബി അസി.എക്സിക്യൂട്ടീവ് എൻജിനീയർ അനിൽകുമാർ പറഞ്ഞു.

സംഭവം ഉദ്യോഗസ്ഥർ അറിഞ്ഞതിനെ തുടർന്ന് ലൈൻ പൂർണമായും ഓഫ് ചെയ്തത് വൻ ദുരന്തം ഒഴിവാക്കി. സംഭവം അറിഞ്ഞ് പുനലൂർ പൊലിസും സ്ഥലത്തെത്തി.