covid

 ലക്ഷ്യം കൊവിഡ് ഭേദമായവരിലെ ശാരീരിക - മാനസിക ബുദ്ധിമുട്ടുകൾ പരിഹരിക്കുക

കൊല്ലം: കൊവിഡ് ഭേദമായവർ അനുഭവിക്കുന്ന വിവിധ മാനസിക - ശാരീരിക ബുദ്ധിമുട്ടുകൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിൽ ക്ലിനിക്കുകൾ തുടങ്ങുന്നു. രോഗം ഭേദമായ ചിലരിൽ ആകാംക്ഷ, മ്ലാനത, നെഞ്ചിടിപ്പ്, നെഞ്ചുവേദന, ശ്വാസതടസം, ഉറക്കക്കുറവ്, തലചുറ്റൽ, സ്‌ട്രോക്ക്, നിരാശ, ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ, തലച്ചോറ്, കിഡ്‌നി, കരൾ സംബന്ധമായ രോഗങ്ങൾ എന്നിവ കണ്ടുവരുന്നുണ്ട്.

കൊവിഡ് ആശുപത്രിയിൽ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് അഡ്മിറ്റ് ആയിരുന്നവർ തുടർ ചികിത്സ‌യ്ക്ക് അതേ ആശുപത്രിയിൽ തന്നെ പോകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

പ്രാഥമികാരോഗ്യ കേന്ദ്രം, സാമൂഹ്യാരോഗ്യ കേന്ദ്രം, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി, സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി തലങ്ങളിലാണ് ക്ലിനിക്കുകൾ.

 കൺട്രോൾ യൂണിറ്റുകളുടെ പ്രവർത്തനം

1. പ്രഥമികാരോഗ്യകേന്ദ്രങ്ങലിലും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും എല്ലാ വ്യാഴാഴ്ചയും

2. താലൂക്ക് ആശുപത്രികളിൽ വെള്ളിയാഴ്ച

3. ജില്ലാ ആശുപത്രിയിൽ ചൊവ്വ, വ്യാഴം

4. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വ്യാഴാഴ്ച

5. ജില്ലയിലെ കൊവിഡ് കൺട്രോൾ യൂണിറ്റിലെ ഡോക്ടർമാരുമായി ടെലി കൺസൾട്ടേഷൻ അല്ലെങ്കിൽ ഇ-സഞ്ജീവനി വഴി ബന്ധപ്പെടാം

6. ഇതിനായി ജില്ലയിൽ നാല് കൊവിഡ് കൺട്രോൾ യൂണിറ്റുകൾ

7. ഓരോ യൂണിറ്റിലും ഒരു ഗൈനക്കോളജിസ്റ്റ്, പിഡിയാട്രീഷ്യൻ, സൈക്യാട്രിസ്റ്റ്, പൾമനോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ് എന്നിവരും ഒരു ടീം ലീഡറും

 സമയം:

ഉച്ചയ്ക്ക് 12 - 2 വരെ

''

ടെലി കൺസൾട്ടേഷൻ വഴി ഡോക്ടറുടെ സേവനം തേടാം. കൂടുതൽ ചികിത്സ ആവശ്യമായാൽ തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലെ കൊവിഡ് ക്ലിനിക്കിൽ സൗകര്യം ലഭ്യമാക്കും. ഇവിടെ നിന്ന് റഫർ ചെയ്യുന്നവരെ ജില്ലാ ആശുപത്രിയിലും സർക്കാർ മെഡിക്കൽ കോളേജിലും കൂടികാഴ്ചയ്ക്ക് അവസരം ഒരുക്കും.

ആരോഗ്യവകുപ്പ്