കൊട്ടിയം: ദേശീയപാതയിൽ കൊട്ടിയം ജംഗ്ഷന് സമീപം തടി കയറ്റിവന്ന ലോറി ടയർ പൊട്ടിത്തെറിച്ച് മറിഞ്ഞത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൊല്ലത്തേയ്ക്ക് വരികയായിരുന്ന ലോറിയാണ് വലിയ ശബ്ദത്തോടെ മറിഞ്ഞത്. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.