പെരിനാട്: ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി പെരിനാട് പഞ്ചായത്ത് സമിതിയുടെ ഓർമ്മയ്ക്കായി ഓർമ്മത്തുരുത്ത് ഒരുക്കി. ചന്ദനത്തോപ്പ് ഐ.ടി.ഐ കാമ്പസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ ബഡ് ചെയ്ത വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചാണ് ഓർമ്മത്തുരുത്ത് സജ്ജമാക്കിയത്. പ്ലാവ്, മാവ് തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് ഓർമ്മത്തുരുത്തിൽ നട്ടുപരിപാലിക്കുന്നത്. തൈകളുടെ പരിപാലനം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപ്പിലാക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ, വൈസ് പ്രസിഡന്റ് എസ്. ശ്രീദേവി, പഞ്ചായത്ത് അംഗങ്ങളായ ഷൈനിമോൾ, ജി. വിശ്വനാഥൻപിള്ള, സോമവല്ലി, ഷീന ലോപ്പസ്, എസ്. ശ്രീകുമാരി, മുഹമ്മദ് ജാഫി, ബിന്ദു ജയരാജ്, ബി. ജ്യോതിർ നിവാസ്, വി. പ്രസന്നകുമാർ, വി. രാജൻ, കുമാരി ജയ, എൻ. ഷൈലജ, വി. മനോജ്, രമ്യാരാജൻ, വി. ഉമേഷ് ചന്ദ്രൻ, കെ. ഗീത, ലീറ്റസ് ജെറോം, ടി. സുരേഷ് കുമാർ, ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ്. ഐസക്ക്, കൃഷി ഓഫീസർ വി. ആര്യലക്ഷ്മി, ഐ.ടി.ഐ പ്രിൻസിപ്പൽ ജി. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.