haritha
പൂതക്കുളം ഗ്രാമ പഞ്ചായത്തിന്റെ കണ്ടലഴക് പദ്ധതി ഉദ്ഘാടനം വൈസ് പ്രസിഡന്റ് വി.ജി. ജയ നിർവഹിക്കുന്നു

പൂതക്കുളം: പരവൂർ കായലിന്റെ തീരങ്ങളിൽ ഇനി കണ്ടലഴകിന്റെ പച്ചപ്പുവിരിയും. ജില്ലാ പഞ്ചായത്ത് കണ്ടലഴക് പദ്ധതിക്ക് പൂതക്കുളം പഞ്ചായത്തിലെ ചമ്പാൻ ചാലിൽ തുടക്കമായി. വൈസ് പ്രസിഡന്റ് വി.ജി. ജയ പരവൂർ കായലിന്റെ തീരത്ത് കണ്ടൽത്തൈ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ ജില്ലാ പഞ്ചായത്ത്, മണ്ണ് സംരക്ഷണ വിഭാഗം, പൂതക്കുളം ഗ്രാമ പഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് കണ്ടലഴക് പദ്ധതി നടപ്പിലാക്കുന്നത്. കണ്ടൽ തൈകളുടെ നടീലും പരിപാലനവും തൊഴിലുറപ്പ് തൊഴിലാളികൾക്കാണ്.
പഞ്ചായത്തംഗങ്ങളായ ശ്രീലക്ഷ്മി, രത്നമ്മ, സുനിൽകുമാർ, ഷീല, അശോകൻപിള്ള, സജീവ്, പഞ്ചായത്ത് സെക്രട്ടറി പി.ജി. ഷീജ, ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ്. ഐസക്ക്, എൻ.ആർ.ഇ.ജി.എസ് ഓവർസിയർ മനു, എൻജിനീയർ രോഹിത്, ശാലിനി, സൂര്യ, പി. അഞ്ജലി, കാർത്തിക, അഞ്ജലി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.