പരാജയമെന്ന് പ്രതിപക്ഷം
പരവൂർ: പൂതക്കുളം പഞ്ചായത്ത് വർഷങ്ങളായി ഭരിക്കുന്നത് ഇടതുമുന്നണിയാണ്. വികസന കുതിപ്പ് പഞ്ചായത്തിന്റെ മുഖമുദ്രയെന്ന് ഭരണപക്ഷവും വലിയ പരാജയമെന്ന് പ്രതിപക്ഷവും വിലയിരുത്തുന്നു.
പഞ്ചായത്ത് നിലവിൽ വന്നശേഷം ഇതുവരെ എൽ.ഡി.എഫാണ് ഭരിക്കുന്നത്. സി.പി.എമ്മിലെ എം.കെ. ശ്രീകുമാറാണ് അഞ്ചു വർഷമായി പഞ്ചായത്ത് പ്രസിഡന്റ്.
ഭരണപക്ഷം
1. എല്ലാ വീട്ടിലും അടുക്കളത്തോട്ടം, സ്ഥിരം കാർഷിക വിഭവ സംഭരണ - വിപണനകേന്ദ്രം
2. 5000 നാടൻ തെങ്ങ് ഉത്പാദനത്തിന് പദ്ധതി
3. മൃഗസംരക്ഷണത്തിന് മുൻഗണന
4. കേരഗ്രാമം പദ്ധതി, ഒരുകോടി ഫല വൃക്ഷത്തൈകൾ
5. മത്സ്യം, പശു, ആട്, കോഴി വളർത്തൽ പദ്ധതികൾ
6. ആരോഗ്യസംരക്ഷണത്തിന് നിരവധി പദ്ധതികൾ
7. മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ
8. ലൈഫ് പദ്ധതിയിൽ ഒന്നും രണ്ടും ഘട്ടങ്ങളിൽ 141 വീടുകൾ
9. 2,304 പേർക്ക് വർദ്ധക്യ പെൻഷൻ,1,390 പേർക്ക് വിധവാ പെൻഷൻ, 275 പേർക്ക് കർഷക പെൻഷൻ, 281 പേർക്ക് വികലാംഗ പെൻഷൻ
10. തൊഴിലുറപ്പ് പദ്ധതിയിൽ 20,000 ൽ അധികം മഴക്കുഴികൾ
11. 12.5 കിലോ മീറ്റർ തോട് നവീകരണം, 20 പൊതുകുളം നവീകരണം,16,000 വൃക്ഷത്തൈനട്ട് പരിപാലനം
എം.കെ.ശ്രീകുമാർ
പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
പ്രതിപക്ഷം
1. കലയ്‌ക്കോട് പാറവിള കോളനിയിൽ പത്തുവർഷം മുൻപ് സ്ഥാപിച്ച വാട്ടർടാങ്കിൽ വെള്ളം നിറയ്ക്കാൻ സാധിച്ചിട്ടില്ല
2. കുടുംബശ്രീയുടെ പ്രവർത്തനം അവതാളത്തിൽ
3. വെള്ളവും വെളിച്ചവും ഇല്ലാതെ എന്ത് വികസന മുന്നേറ്റം
4. അഞ്ച് വർഷമായി പാവപ്പെട്ടവർക്ക് വീടുകളുടെ അറ്റകുറ്റപ്പണിക്ക് സഹായം നൽകിയില്ല
5. രണ്ട് ഘട്ടമായി സ്ഥാപിച്ച എൽ.ഇ.ഡി ലൈറ്റുകൾ പ്രകാശിക്കുന്നില്ല
6. റോഡുകൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതായി
7. കൈത്തറി മേഖലയെ സംരക്ഷിക്കാൻ പദ്ധതിയില്ല
8. കേരകർഷകരെ സഹായിക്കുന്നതിന് ഒരു സംരംഭവും ആരംഭിച്ചില്ല
9. കലയ്‌ക്കോട് പി.എച്ച്.സി, പെരുംകുളം, ഞാറോട്, മാവിള, ഇടവട്ടം വാർഡുകളിൽ കുടിവെള്ളക്ഷാമം
10. മഴ പെയ്താൽ എല്ലാ ഏലകളും വെള്ളക്കെട്ടിൽ
11. വെള്ളക്കെട്ട് പരിഹരിക്കാൻ തോടുകൾ നവീകരിച്ചില്ല
വി.കെ. സുനിൽ കുമാർ
യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ