post
വളവിൽ നിൽക്കുന്ന പോസ്റ്റ്

ശാസ്താംകോട്ട: ചവറ അടൂർ സംസ്ഥാനപാതയിൽ ആഞ്ഞിലിമൂടിന് സമീപം നെല്ലിക്കുന്നം മുക്കിൽ റോഡിന്റെ വളവിൽ ടാറിംഗിനോട് ചേർന്ന് നിൽക്കുന്ന വൈദ്യുതി പോസ്റ്റ് വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു . കിഫ്ബി പദ്ധതിപ്രകാരം മാസങ്ങൾക്കുമുമ്പ് റോഡിന്റെ വളവിൽ വീതി കൂട്ടുകയും ടാറിംഗ് ജോലികൾ പൂർത്തീകരിക്കുകയും ചെയ്തിട്ടും വൈദ്യുതി പോസ്റ്റ് പഴയ സ്ഥാനത്തുതന്നെ നിൽക്കുകയാണ്.മുൻകാലങ്ങളിൽ ഈ വളവിൽ വാഹന അപകടങ്ങൾ പതിവായിരുന്നു .കൊടുംവളവിൽ പാർശ്വഭിത്തി കെട്ടി റോഡിന്റെ വീതി കൂട്ടിയെങ്കിലും ടാറിംഗിന് വീതി തീരെ കുറവാണ് . വേഗതയിൽ വരുന്ന വാഹനങ്ങൾ അടുത്ത് വരുമ്പോഴാണ് വൈദ്യുതി പോസ്റ്റ് ശ്രദ്ധയിൽ പെടാറുള്ളത് .വാഹനയാത്രക്കാർക്ക് അപകട ഭീഷണിയായി നിൽക്കുന്ന ഈ പോസ്റ്റ് റോഡിന്റെ വശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം..