ഓച്ചിറ: ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ. ശങ്കറിന്റെ 48 - ാം ചരമദിനാചരണം നടന്നു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.എസ്.വിനോദ് അദ്ധ്യക്ഷത വഹിച്ചു. എൻ.കൃഷ്ണകുമാർ, ബി.സെവന്തികമാരി, കയ്യാലത്തറ ഹരിദാസ്, അൻസാർ. എ.മലബാർ, കെ.ബി.ഹരിലാൽ, കെ. ശോഭ കുമാർ, കെ.എം.കെ.സത്താർ, എസ്. രാജിനി, കെ. മോഹനൻ, സതീഷ് പള്ളേമ്പിൽ,രാഗേഷ് ആർ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു