snd
എസ്.എൻ.ഡി.പി യോഗം പുനലർൂ യൂണിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച ആർ.ശങ്കർ അനുസ്മരണ യോഗം യൂണിയൻ പ്രസിഡൻറ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു.യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് തുടങ്ങിയവർ സമീപം.

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ ആർ.ശങ്കറിൻെറ 48-ാം ചരമ വാർഷികം ആചരിച്ചു. യൂണിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം യൂണിയൻ പ്രസിന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ്, സെക്രട്ടറി ആർ.ഹിദാസ്, യോഗം ഡയറക്ടർ ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, എൻ.സുന്ദരേശൻ, അടുക്കളമൂല ശശിധരൻ, വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, യൂത്ത് മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് അഭിലാഷ് കയ്യാണി, ജില്ല എക്സിക്യൂട്ടീവ് അംഗം ജി.അനീഷ് കുമാർ, നെല്ലിപ്പള്ളി ശാഖാ സെക്രട്ടറി സി.വി.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.