കൊല്ലം :എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെയും ശാഖകളുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ ആർ.ശങ്കർ അനുസ്മരണം സംഘടിപ്പിച്ചു. ഇന്നലെ രാവിലെ 7 മണിക്ക് പാങ്ങോട് ആർ. ശങ്കർ ആശുപത്രിയിൽ നിന്ന് കൊല്ലത്തേയക്ക് ആരംഭിച്ച ദീപശിഖാ പ്രയാണം യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ദീപം പകർന്ന് യൂത്ത് മൂവ്മെന്റിന് കൈമാറി. യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ അനൂപ് , കൺവീനർ പ്രശാന്ത് എന്നിവർ ദീപശിഖ ഏറ്റു വാങ്ങി.യൂണിയൻ സെക്രട്ടറി ജി.വിശ്വംഭരൻ , എസ്.എൻ.ഡി.പി യോഗം ബോർഡ് മെമ്പർമാരായ അഡ്വ. സജീവ് ബാബു ,അഡ്വ.രവീന്ദ്രൻ, അഡ്വ.അരുൾ പാങ്ങോട് , ശാഖാ യോഗം പ്രസിഡന്റ് അനീഷ് തുടങ്ങിയവർ പങ്കെടുത്തു.