കൊല്ലം: നാടെങ്ങും ആർ. ശങ്കറിന്റെ 48-ാം ചരമവാർഷികം ആചരിച്ചു. മുൻ വർഷങ്ങളിൽ എസ്.എൻ.ഡി.പി യോഗത്തിന്റെയും കോൺഗ്രസിന്റെയും വിവിധ സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ വിപുലമായാണ് ശങ്കറിന്റെ ചരമവാർഷികം ആചരിച്ചിരുന്നത്. ഇത്തവണ കൊവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ ചടങ്ങുകൾ പുഷ്പാർച്ചനയും ചെറുയോഗങ്ങളും മാത്രമായി ചുരുക്കുകയായിരുന്നു.
യോഗത്തിന് കീഴിലെ വിവിധ യൂണിയനുകൾ, ശാഖകൾ എന്നിവയുടെ നേതൃത്വത്തിൽ ശങ്കേഴ്സ് ആശുപത്രി അങ്കണത്തിലെ ആർ. ശങ്കറിന്റെ സ്മൃതി കുടീരത്തിൽ പുഷ്പചക്രം സമർപ്പിച്ചു. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലും വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചു.