കരുനാഗപ്പള്ളി: കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ദളിത് മഹിളാ സംരക്ഷണ സത്യഗ്രഹം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറിമാരായ ആർ.രാജശേഖരൻ, എൽ.കെ.ശ്രീദേവി, ബിന്ദു ജയൻ, കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ കെ.ജി.രവി, ചിറ്റുമൂല നാസർ, മുനമ്പത്ത് വഹാബ്, രമാ ഗോപാലകൃഷ്ണൻ,എസ്.ജയകുമാർ, മുനമ്പത്ത് ഗഫൂർ, ഷിബു.എസ്.തൊടിയൂർ, സെവന്തികുമാരി, ആർ.ശശിധരൻ പിള്ള എന്നിവർ പങ്കെടുത്തു.