jayahcha
കവി സഹദേവൻ പട്ടശ്ശേരിയെ തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കടവിക്കാട്ട് മോഹനൻ ആദരിക്കുന്നു.

തൊടിയൂർ: 'തുളസിക്കതിർ നുള്ളിയെടുത്ത് ' എന്നു തുടങ്ങുന്ന കൃഷ്ണഭക്തിഗാനത്തിന്റെ രചയിതാവ് സഹദേവൻ പട്ടശ്ശേരിയെ തൊടിയൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ ഉപഹാരം സമ്മാനിക്കുകയും
വൈസ് പ്രസിഡന്റ് ആർ.രോഹിണി പൊന്നാട അണിയിക്കുകയും ചെയ്തു.പഞ്ചായത്തംഗങ്ങൾ, പൊതുപ്രവർത്തകൻ ഹാരീസ്ഹാരി എന്നിവർ പങ്കെടുത്തു.