ചാത്തന്നൂർ: കഴിഞ്ഞ അഞ്ച് വർഷത്തെ വികസന മുന്നേറ്റങ്ങൾ ഉൾപ്പെടുത്തി ചിറക്കര ഗ്രാമ പഞ്ചായത്ത് പുറത്തിറക്കിയ വികസനരേഖ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പ്രകാശനം ചെയ്തു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു, വൈസ് പ്രസിഡന്റ് ബിന്ദു സുനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി. മധുസൂദനൻപിള്ള, യു.എസ്. ഉല്ലാസ് കൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗം റീജ, സെക്രട്ടറി എം. സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.