കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ആർ.ശങ്കർ അനുസ്മരണം സംഘടിപ്പിച്ചു.യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. . യൂണിയൻ കൗൺസിലർമാരായ : എൻ.മധു, എം. രാധാകൃഷ്ണൻ, എൻ.ബാബു, ഡോ. കെ.രാജൻ, രഘുനാഥൻ, യൂത്ത്മൂവ്മെന്റ് നേതാക്കളായ ടി.ഡി.ശരത്ചന്ദ്രൻ, സിബു നീലികുളം, വനിതാ സംഘം നേതാക്കളായ മധുകുമാരി, സ്മിത, ഗീതാ ബാബു എന്നിവർ പങ്കെടുത്തു.