കൊട്ടിയം: അഷ്ടമുടി സഹകരണ ആശുപത്രിയിൽ പുതുതായി സ്ഥാപിച്ച സി.ടി സ്കാനിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡന്റ് ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.ആർ. മോഹനൻപിള്ള, മെഡിക്കൽ ഡയറക്ടർ ഡോ. ജേക്കബ് ജോൺ, വി. ഷാജി എന്നിവർ സംസാരിച്ചു. മായാ സുരേഷ്, നിർമ്മലാ വർഗീസ്, അൻസർ, ഹോണററി സെക്രട്ടറി സി.ആർ. സുധീർ എന്നിവർ പങ്കെടുത്തു.