ഓയൂർ: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോ.മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.സി. നടേശന്റെ ഒന്നാം ചരമവാർഷികവും അനുസ്മരണവും ഓയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓടനാവട്ടത്ത് നടന്നു. അനുസ്മരണ യോഗം ജില്ല പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.എ. ദിൽഷാദ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നിർദ്ധനയായ പ്ലസ് ടു വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠനത്തിന് എൽ. ഇ. ഡി. ടി.വി നൽകി. മേഖല ജനറൽ സെക്രട്ടറി സുനിൽ ഭാഗ്യ, ട്രഷറർ ഷാജിമോൻ, എസ്.രാമാനുജൻ, സുഭാഷ് പാറയ്ക്കൽ, കെ.ച ന്ദ്രമോഹൻ, പ്രദീപ്, മുഹമ്മദ് ഹുസൈൻ, സൈന ലാബുദീൻ, രാജേന്ദ്രൻ, ഹരി, രാധാകൃഷ്ണൻ
തുടങ്ങിയവർ പങ്കെടുത്തു.