രോഗി, മരണം എന്നിവയിൽ ജില്ല ഒരടി പിന്നിലേക്ക്
കൊല്ലം: കൊവിഡിൽ കൊല്ലത്തിന് ആശ്വാസമായൊരു പിന്നോട്ട് പോക്ക്. നേരത്തെ ആകെ കൊവിഡ് ബാധിച്ചവർ, മരണം എന്നിവയിൽ കൊല്ലം സംസ്ഥാനത്ത് ആഞ്ചാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം ഇക്കാര്യത്തിൽ ആറാം സ്ഥാനത്തേക്ക് മാറി.
തൃശൂരാണ് കൊല്ലത്തെ പിന്തള്ളി ഇപ്പോൾ അഞ്ചാം സ്ഥാനത്തേക്ക് എത്തിയത്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, എറണാകുളം എന്നിവയാണ് കൊല്ലത്തെക്കാൾ മുന്നിലുള്ള മറ്റ് ജില്ലകൾ. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ രോഗവ്യാപനത്തിലുണ്ടായ കുറവാണ് ഈ പിന്നോട്ട് പോക്കിന് കാരണം. മരിക്കുന്നവരുടെ എണ്ണക്കുറവും ജില്ലയ്ക്ക് വലിയ ആശ്വാസമാണ്.
നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ പാലക്കാട്, ആലപ്പുഴ ജില്ലകൾ കൊല്ലത്തെക്കാൾ മുന്നിലാണ്.
ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചത്: 38,668
രോഗമുക്തർ: 32,311
ഈമാസം ഇതുവരെ കൊവിഡ് ബാധിച്ചത്: 4,864
ഐ.സി.യുവിൽ: 82
വെന്റിലേറ്ററിൽ: 14